09:18am 22 August 2026
NEWS
ഗ്രാൻഡ് മാളിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് പ്രമോഷൻ ആരംഭിച്ചു
06/01/2025  01:14 AM IST
ഗ്രാൻഡ് മാളിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് പ്രമോഷൻ ആരംഭിച്ചു

ദോഹ : രാജ്യത്തെ പ്രമുഖ ഹൈപ്പർമാർകെറ്റ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ്   മെഗാ പ്രൊമോഷൻ ആരംഭിച്ചു.  ജനുവരി 4 നു തുടങ്ങി മാർച്ച് 22  വരെ നീണ്ടു നിൽക്കുന്ന ഈ മെഗാ പ്രൊമോഷനിൽ  50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി  ഉപഭോക്താക്കൾക്ക്  പങ്കെടുക്കാം. 

30 പേർക്ക് 150000 റിയലിൻ്റെ ക്യാഷ് പ്രൈസും (5000 രൂപ വീതം ഒരാൾക്ക്) 3 പേർക്ക്  JETOUR X50 കാറുകളും ഉൾപ്പെടുന്ന ഈ മെഗാ പ്രൊമോഷനിൽ  33  ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ്  ഭാഗ്യ ശാലികളെ  തെരെഞ്ഞെടുക്കുന്നത്. 

ആദ്യ ഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26 നും, രണ്ടാം ഘട്ടം ഫെബ്രുവരി 23 നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നും ആയിരിക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാപ്രൊമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 

ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കെയ്ൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 & 170), ഉമ്മ്  ഗാർൺ, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്‌ലെറ്റുകളിലും ഈ  പ്രമോഷൻ ലഭ്യമാണ്.

കഴിഞ്ഞ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ പ്രൊമോഷന്റെ ആനുകൂല്യങ്ങൾ  പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഈ പുതുവർഷത്തെ  ആഘോഷപൂർവം വരവേൽക്കാൻ  ഖത്തറിലെ എല്ലാ ഉപഭോക്താക്കളെയും ഞങ്ങൾ  ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img